മണിമലയില്‍ അയൽവാസികൾ തമ്മില്‍ പൊരിഞ്ഞ അടി ; അവസാനം ഒന്നിച്ച് ജയിലിലെത്തി

For full experience, Download our mobile application:
Get it on Google Play

മണിമല : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളാവൂർ പൊട്ടുകുളം രാമറ്റം വട്ടക്കാവിൽ വീട്ടിൽ ബിജുമോൻ (40), ഇയാളുടെ പിതാവായ ജോസ് വി.എം (61), പൊട്ടുകുളം മരോട്ടിക്കൽ വീട്ടിൽ രാജീവ് എം.റ്റി (39), ഇയാളുടെ സഹോദരൻ സജീവ് എം.റ്റി (29), പൊട്ടുകുളം മരോട്ടിക്കൽ വീട്ടിൽ ഗോപാലൻ (60), ഇയാളുടെ മകനായ ആദർശ് ഗോപാലൻ (27), വെള്ളാവൂർ പൊട്ടുകുളം, ചെളിക്കുഴിയിൽ വീട്ടിൽ മഹേഷ്. റ്റി (54), ഇയാളുടെ മകനായ ഷാൻ (26) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷും അയൽവാസികളായ ബിജുമോനും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണം ഏഴാം തീയതി രാത്രി 9.30 മണിയോടുകൂടി വെള്ളാവൂർ മേപ്രാൽ പടി ഭാഗത്ത് വെച്ച് മഹേഷും ഇയാളുടെ മകൻ ഷാനും ബൈക്കിൽ എത്തിയ സമയം ബിജുമോനും മറ്റും കാണുകയും തുടർന്ന് ഇവർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടർന്ന് ചുറ്റിക, കല്ല്, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ഇരുകൂട്ടരും പരസ്പരം ആക്രമിച്ചു.സംഭവത്തെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരു കൂട്ടരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ വി.കെ, എസ്.ഐ മാരായ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ.പി.പി, ബിജോയ്, എ.എസ്.ഐ ഷീബ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, സജു പി മാത്യു, ബിജേഷ് ബി.കെ, ഹരീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ എല്ലാവരെയും റിമാൻഡ് ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...