‘പോലീസ് കുടുംബങ്ങളും ലഹരിയിൽ നിന്ന് മുക്തരല്ല’ ; തുറന്നു പറഞ്ഞ് എക്‌സൈസ് കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍. ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങള്‍ പോലും മുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കല്‍ പ്രസംഗത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ തുറന്നുപറച്ചില്‍. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പോലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആനന്ദകൃഷ്ണന്‍ പറഞ്ഞു.

പോലീസ് ഈ കാര്യത്തില്‍ ചെയ്തത് ശരിയായിരുന്നോ എന്നെല്ലാം വാദങ്ങള്‍ ഉയരുന്നുണ്ട്. പോലീസ് ഡ്യൂട്ടിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നുള്ളതാണ്. സ്വന്തം ജീവന്‍ നല്‍കിയും ആ ചുമതല നിറവേറ്റണം എന്നാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നത് എന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി. പോലീസുകാരില്‍ കുറച്ചുപേരെയെങ്കിലും സമാധാനത്തിനും സംഘര്‍ഷം കുറയ്ക്കാനുമായി ലഹരിയുടെ വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...