ലഹരി ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് എക്സൈസ് വ്യാപക പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഇന്റലിജൻസും സംയുക്തമായി റാന്നി താലൂക്കിലെ ലഹരി ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചും മകരവിളക്ക് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളായ അയിരൂർ, ചെറുകോൽപ്പുഴ, വാഴക്കുന്നം, നീലംപിലാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ചും വ്യാപക പരിശോധന നടത്തി. ഈ സ്ഥലങ്ങളിൽ ലഹരി ഉപയോഗം നടക്കുന്നതായി പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ഇന്റലിജൻസ് ബ്യൂറോ രഹസ്യ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ റാന്നി എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ അഫ്സൽ എമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ 24 മണിക്കൂർ നടത്തിയ പരിശോധന നാളെയും തുടരും.

തിരുവാണഘോഷയാത്ര പ്രമാണിച്ച് യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ സമയബന്ധിതമായി മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുള്ളതിന്റെ പിന്നാലെയാണ് രാപകൽ റെയ്ഡുകൾ നടത്തുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി കെ രാജീവ്, ബിജു ഫിലിപ്പ്, ബിജു എപി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോബിൻ ജോസ്, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. ലഹരി ഉപയോഗം, വില്പന, കടത്ത് എന്നിവ സംബന്ധിച്ച രഹസ്യവിവരം 047-352-28560, 047-352-29232 ഈ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...