കോന്നി ഗവ. മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയ രണ്ടാം ഘട്ട നിർമ്മാണങ്ങളുടെ ഉദ്ഘാടനം ജനുവരി 17 ന്

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവ.മെഡിക്കൽ കോളേജിൽ പൂർത്തിയാക്കിയ രണ്ടാം ഘട്ട നിർമ്മാണങ്ങളുടെ ഉദ്ഘാടനം ജനുവരി 17 ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക്ക് ബ്ലോക്ക് രണ്ടാം ഘട്ടം, ടൈപ്പ് ബി, ഡി ക്വോർട്ടേഴ്സ് ടവറുകൾ, ഡീൻ വില്ല, എം.ഐ.സി.യു എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നടക്കുക. 352 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ട വികസനത്തിൻ്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിൽ നടന്നുവരുന്നത്.

കിഫ്‌ബി ഫണ്ടിൽ നിന്നും 22.80 കോടി രൂപ ചെലവഴിച്ച് 4827 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ഫേസ് 2 എന്നിവ പൂർത്തിയാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രിൻസിപ്പൽ ഓഫീസാണ് പ്രവർത്തിക്കുക. അക്കാദമിക്ക് ബ്ലോക്കിൽ മൈക്രോബയോളജി, ഫോറൻസിക്ക്, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ മൂന്ന് ഡിപ്പാർട്ട്മെൻ്റുകൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 1.05 കോടി രൂപ ചെലവിൽ, 239 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് ഡീൻ വില്ല നിർമ്മാണം പൂർത്തീകരിച്ചത്. ഡീൻ വില്ല പ്രിൻസിപ്പാളിന് താമസിക്കുന്നതിനായുള്ള നിർമ്മിതിയാണ്.

16.25 കോടി രൂപ ചെലവിൽ 10 നിലകളിലായി 40 അപ്പാർട്ട്മെന്റുകളുള്ള ടൈപ്പ് ഡി ക്വാർട്ടേഴ്സ് ടവറും 9.10 കോടി രൂപ ചെലവിൽ 10 നിലകളിലായി 40 അപ്പാർട്ട്മെന്റുകളുള്ള ടൈപ്പ് ബി ക്വാർട്ടേഴ്സ് ടവറും നിർമ്മാണം പൂർത്തിയാക്കിയതും അന്നേ ദിവസം ജീവനക്കാർക്കായി തുറന്നു നല്കും. ടൈപ്പ് ബി ക്വാർട്ടേഴ്സ് മൂന്ന് കിടപ്പുമുറികളോട് കൂടിയതും ടൈപ്പ് ഡി ഒരു കിടപ്പുമുറിയോടു കൂടിയതുമാണ്. ടൈപ്പ് ബി ഡോക്ടർമാർക്കും ഡി നോൺ ഗസറ്റഡ് ജീവനക്കാർക്കുമായാണ് നിർമ്മിച്ചിട്ടുള്ളത്. 84 ലക്ഷം രൂപ ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐ സി യുവാണ് നിർമ്മാണം പൂർത്തിയാക്കിയത്.

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായാണ് പൂർത്തീകരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി കൃത്യമായ ഇടപെടലും യോഗങ്ങളും നടത്തിയാണ് ലക്ഷ്യത്തിലെത്തിയത്. കേരളത്തിലെ മികച്ച സൗകര്യങ്ങളാണ് കോന്നിയിലും ഒരുക്കിയിരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിൽ എം.എൽ.എയോടൊപ്പം പ്രിൻസിപ്പാൾ ഡോ. ആർ. എസ്. നിഷ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.ഷാജി, നിർമ്മാണ കമ്പനി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...