ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ പരിശോധനകള്‍ കൂടുതല്‍ ശക്തം ; സെപ്റ്റംബറില്‍ 808 റെയിഡുകള്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ച് ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് തുടങ്ങിയ പരിശോധനകള്‍ തുടരുന്നു. സെപ്റ്റംബറില്‍ ആകെ 808 റെയിഡുകള്‍ നടത്തി. കേസുകള്‍-167 (അബ്കാരി), 40 (മയക്കുമരുന്ന്), 312 (പുകയില ഉല്‍പ്പന്ന വിപണനം). 3022 ലിറ്റര്‍ കോട, 46.930 ലിറ്റര്‍ ചാരായം, 197.050 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 130.050 ലിറ്റര്‍ അരിഷ്ടം, 15.400 ലിറ്റര്‍ ബീയര്‍, 4 ലിറ്റര്‍ കള്ള്, 2.510 ലിറ്റര്‍ വ്യാജമദ്യം, 20 ലിറ്റര്‍ സ്പിരിറ്റ് എന്നിവ തൊണ്ടിയായി കണ്ടെടുത്തു. 1.582 കി. ഗ്രാം കഞ്ചാവും 70.460 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. അബ്കാരി കേസുകളില്‍ 148, മയക്കുമരുന്ന് – 37, കോട്പ – 289 എന്നിങ്ങനെയാണ് പ്രതികള്‍. കോട്പ കേസുകളില്‍ 62400 രൂപ പിഴയും ഈടാക്കി. ഓണത്തിന് 1007, പോലീസ്, ഫോറസ്ററ്, മോട്ടര്‍ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുമായി ചേര്‍ന്ന് 33 പരിശോധനകളും നടത്തി.

23.420 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 72400 രൂപ പിഴ ഈടാക്കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 71 ക്യാമ്പുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പാഴ്‌സല്‍ സര്‍വീസ്, ഹൈവേ പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തിവരുന്നു. വിദേശമദ്യ ഷോപ്പുകളില്‍ നിന്ന് 44, കള്ള് ഷാപ്പുകളില്‍ നിന്ന് 115 സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് നല്‍കി. പരിശോധനകള്‍ സുശക്തമായി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. 0468 2222873, 9496002863, 155358 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. മറ്റു നമ്പറുകള്‍:-0468 2222502, 9400069466, 04735 228560, 940006946, 04734 217395, 9400069464, 0469 2605684, 9400069472, 0469 2682540, 9400069470, 0468 2351000, 9400069473.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...