ബെംഗളൂരിൽ കനത്ത മഴ ; മൈസൂരു എക്സ്പ്രസ് വേ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം , സ്കൂളുകൾക്ക് നാളെ അവധി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ്‌ നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകിട്ടോടെയാണ് മഴ അതി ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങി. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബൻ ജില്ലയിൽ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കി.

കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാൽ വേഗതയിൽ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ബംഗളുരു അർബൻ ജില്ലയിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകൾക്ക് അവധി ബാധകമാണ്. കോളേജുകൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിൽ നടക്കാനാരിക്കുന്ന നാളത്തെ ഇന്ത്യ – ന്യുസീലൻഡ് ടെസ്റ്റ് മാറ്റിയേക്കും. കളിക്കാരുടെ ഇന്നത്തെ പരിശീലനം റദ്ദാക്കി. നാളെയും ബംഗളൂരു നഗരത്തിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത രണ്ട് ദിവസം നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 4 വടക്കൻ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...

രാജ്യത്തിനെതിരായ ഗൂഢാലോചന കേസ് ; പി.എഫ്.ഐ നേതാക്കൾക്കെതിരെ വിചാരണ തുടങ്ങുന്നു, ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾ

0
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത...

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...