കേന്ദ്ര നിര്‍ദേശമനുസരിച്ച് മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നത് വിലക്കില്ല ; പ്രതികരണവുമായി ടി. പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൈഡ് ലൈന്‍ പരിശോധിച്ചാകും തീരുമാനമെടുക്കുകയെന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. കേന്ദ്ര ഗൈഡ്‌ലൈനില്‍ ബാറിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിമാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. ബാറുകളില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മദ്യം ഓണ്‍ലൈനില്‍ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ല. ആ തീരുമാനം എടുക്കാതെ തന്നെ ചിലര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു എന്നുള്ള വാര്‍ത്ത കണ്ടിരുന്നു. അവ അങ്ങേയറ്റത്തെ തട്ടിപ്പാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നത് വിലക്കില്ല. മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. മാസ്‌ക് ധരിക്കണമെന്നും മദ്യം വാങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിച്ചാകണം നില്‍ക്കേണ്ടതെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

The post കേന്ദ്ര നിര്‍ദേശമനുസരിച്ച് മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകള്‍ തുറക്കുന്നത് വിലക്കില്ല ; പ്രതികരണവുമായി ടി. പി രാമകൃഷ്ണന്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...