കേരളത്തിൽ 102 പേർ ഇനി ചികിത്സയിൽ ; 392 പേർ ആശുപത്രി വിട്ടു ; ആശ്വാസമായി കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് 19 രോ​ഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോ​ഗികൾ കൂടിയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. ഇതുവരെ 392 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വെള്ളിയാഴ്ച്ച 9 പേർക്ക് അസുഖം ഭേദമായതോടെയാണ് രോ​ഗികളുടെ എണ്ണം 102 ആയി ചുരുങ്ങിയത്. ഒരു കൊവിഡ് 19 കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത വെള്ളിയാഴ്ച്ച സംസ്ഥാനത്തിന് ആശ്വാസ ദിനമായിരുന്നുവെന്നും കെ.കെ ശെെലജ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,067 പേർ വീടുകളിലും, 432 പേർ ആശുപത്രികളിലുമാണ്. വെള്ളിയാഴ്ച്ച 106 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോ​ഗലക്ഷങ്ങളുള്ള 27,150 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് പുതുതായി പത്ത് ഹോട്ട് സ്പോട്ടുകൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർ​ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശാല, അതിയന്നൂർ, കാരോട്, വെളളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 80 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

The post കേരളത്തിൽ 102 പേർ ഇനി ചികിത്സയിൽ ; 392 പേർ ആശുപത്രി വിട്ടു ; ആശ്വാസമായി കണക്കുകൾ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...