പാലക്കാട്: കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചു വെച്ച 50 ലക്ഷം രൂപ വിലവരുന്ന 15750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ, ചിന്നകാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ 450 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. തമിഴ്നാട് ഗുഡിമംഗലത്തെ രഹസ്യ ഗോഡൗണിൽ എക്സൈസ് നടത്തിയ റെയിഡിൽ 1000 ലിറ്റർ സ്പിരിറ്റ് നേരത്തെ കണ്ടെത്തിയിരുന്നു.
വന്‍ സ്പിരിറ്റ് വേട്ട : പിടികൂടിയത് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 15750 ലിറ്റർ സ്പിരിറ്റ്
RECENT NEWS
Advertisment