എന്‍.പി.ആര്‍ ; കേരളവും ബംഗാളും യോഗത്തില്‍ പങ്കെടുത്തില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാപ്പട്ടിക (എന്‍.പി.ആര്‍.) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യാവലിയില്‍ മാതാപിതാക്കളുടെ ജനനസ്ഥലവും ജനനത്തീയതിയും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍  കേരളവും ബംഗാളും  പങ്കെടുത്തില്ല. രാജസ്ഥാനും ഛത്തീസ്ഗഢും എതിര്‍ത്തു. ഇവയുള്‍പ്പെടെ 21 ചോദ്യങ്ങളാണ് എന്‍.പി.ആറിലുള്ളത്. ഇതിനുമുമ്പ് ജനസംഖ്യാപ്പട്ടിക തയ്യാറാക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.പി.ആര്‍. നടപ്പാക്കില്ലെന്ന് രണ്ടുസംസ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തില്‍നിന്ന് വിട്ടുനിന്നതും അതുകൊണ്ടാണ്.

അതേസമയം സെന്‍സസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടു സംസ്ഥാനങ്ങളും പങ്കെടുത്തു. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. യോഗം ഇന്നും  തുടരും. ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ഉദ്ഘാടനംചെയ്തു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, സെന്‍സസ് കമ്മിഷണര്‍ ഡോ. വിവേക് ജോഷി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...