ഗാന്ധി സ്മൃതിമന്ദിരത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തു ; പ്രതിഷേധവുമായി തുഷാര്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി:  ഗാന്ധി സ്മൃതി മന്ദിരത്തില്‍ നിന്ന് ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തു. കേന്ദ്രസർക്കാർ നടപ്പാക്കിയ ഡിജിറ്റൈസേഷനെത്തുടർന്നാണ്  ചിത്രങ്ങൾ നീക്കം ചെയ്തത്. എന്നാൽ സംഭവം വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഡൽഹി തീസ് ജനുവരി മാർഗിലെ ബിർളഹൗസ് എന്നറിയപ്പെടുന്ന ഗാന്ധിസ്മൃതി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജി അവസാനനാളുകൾ ചെലവഴിക്കുകയും രക്തസാക്ഷിയാവുകയുംചെയ്ത ഈ സ്ഥലം പിന്നീട് മ്യൂസിയമാക്കുകയായിരുന്നു.

ഗാന്ധിവധത്തിന്റെ ചരിത്രം മായ്ച്ചുകളയാനാണ് ചിത്രം നീക്കം ചെയ്തതെന്ന് ആരോപിച്ച് മഹാത്മജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശമനുസരിച്ചാണ് ചിത്രങ്ങൾ നീക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുകീഴിലുള്ള ഗാന്ധിസ്മൃതിയുടെ ചെയർമാൻ പ്രധാനമന്ത്രിയാണ്. അതേസമയം തുഷാർ ഗാന്ധിയുടെ ആരോപണം സാംസ്കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ തള്ളി. ചിത്രങ്ങൾ നിറംമങ്ങിയതിനാലാണ് അവ മാറ്റിയതെന്നും ഡിജിറ്റൽ ദൃശ്യങ്ങളായി സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...