പിടിച്ചെടുത്ത പണം കൈവശം വെച്ചു ; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

വയനാട് : പരിശോധനക്കിടെ ബസ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. പ്രിവന്റീവ് ഓഫീസര്‍ പിഎ പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംകെ മന്‍സൂര്‍ അലി, എംസി സനൂപ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തത്‌.

യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്ത ഒമ്പത് ലക്ഷത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ഞായര്‍ പുലര്‍ച്ചെ നാലരയോടെ കര്‍ണാടക ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തത്. കര്‍ണാടകയില്‍ സ്വന്തം പേരിലുള്ള സ്‌ഥലം വിറ്റു കിട്ടിയ പണമാണെന്ന് യാത്രക്കാരന്‍ അറിയിച്ചെങ്കിലും മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. രേഖകള്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടു.

സ്‌ഥലം വാങ്ങിയ ആളെയും കൂട്ടി മതിയായ രേഖകളുമായി പണത്തിന്റെ ഉടമ ഉച്ചയോടെ എക്‌സൈസ് ചെക്ക്പോസ്‌റ്റില്‍ എത്തിയപ്പോഴേക്കും പണം പിടികൂടിയ ഉദ്യോഗസ്‌ഥര്‍ ഡ്യൂട്ടി കഴിഞ്ഞ് സ്‌ഥലം വിട്ടിരുന്നു. പണം വാങ്ങിവെച്ച കാര്യം അടുത്ത ഷിഫ്റ്റില്‍ ഡ്യൂട്ടിയില്‍ കയറിയ ഉദ്യോഗസ്‌ഥരും എക്‌സൈസ് ഇന്‍സ്‌പെക്‌ടറും അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.  രേഖകള്‍ ഹാജരാക്കിയതോടെ എക്‌സൈസ് ഇന്‍സ്‌പെക്‌ടറുടെ സാന്നിധ്യത്തില്‍ ഉടമക്ക് പണം തിരിച്ചു നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...