പെരിന്തൽമണ്ണ: എക്‌സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത പരാതിയിൽ യുവാവ് എക്‌സൈസ് ഓഫീസിൽ കീഴങ്ങി. പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ വാഴക്കാപറമ്പിൽ മുഹമ്മദ് ഷനാസ് (20) ആണ് കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ 26 ന് എക്‌സൈസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രവൻറീവ് ഓഫീസറെ വാഹന പരിശോധനക്കിടെ മുഹമ്മദ് ഷനാസ് കയ്യേറ്റം ചെയ്തതയാണ് പരാതി.
കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാവാൻ പ്രതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങിയ പ്രതിയുടെഅറസ്റ്റ് രേഖപ്പെടുത്തി റിമാൻറ് ചെയ്തു.