സന്നിധാനത്ത് ഭക്തജന തിരക്കേറി ; ഇന്ന് വൈകിട്ട് ഏഴ് മണിവരെ 58,578 പേര്‍ മലചിവിട്ടി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ ഇന്ന് ക്യൂ നീണ്ടു. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിച്ച് ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന് പോലീസ് സുസജ്ജമാണന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത് ദാസ് പറഞ്ഞു. ദര്‍ശനം നടത്തിയ ഭക്തര്‍ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന് വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ അറിയിക്കുന്നുമുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിവരെ 58,578 പേര്‍ മലചിവിട്ടിയതായാണ് കണക്ക്. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണിത്. വരും ദിവസങ്ങളിലും ഭക്തജനങ്ങളുടെ ഒഴുക്ക് വര്‍ധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...