തലസ്ഥാനത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്ത് രണ്ട് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. 2.004 കിലോഗ്രാം കഞ്ചാവുമായി അശോകനെയും (52 ) 1.54 കിലോഗ്രാം കഞ്ചാവുമായി നസീഫ് (41 ) എന്നയാളുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഒരാളെ കുമാരപുരത്തും ഒരാളെ കേശവദാസപുരത്തും വെച്ചാണ് എക്സൈസ് പിടികൂടിയത്. ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന ഇരുവരെയും എക്സൈസ് സംഘം പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ ഐബി യൂണിറ്റും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഐബി പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്.ആർ, പി.ബി.ഷാജു, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബിജുരാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്.ഡി, പ്രിവന്റീവ് ഓഫീസർ ബിനുരാജ്, സിവിൽ എക്സൈസ് ഓഫീസർ ബിനു, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...