ആലപ്പുഴ : നെഹ്രു ട്രോഫി ജലമേളയുടെ ഫൈനൽ മത്സരത്തിന്‍റെ ആവേശം അലയടിച്ച് വിദ്യാർത്ഥികളുടെ കമന്‍ററി മത്സരം. വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് ഫൈനൽ ആവേശം മുഴങ്ങിയത്. നെഹ്രുട്രോഫിയുടെ ചരിത്രം കൂടി അവതരിപ്പിച്ചായിരുന്നു മത്സരാർത്ഥികളുടെ മുന്നേറ്റം. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടന്ന മത്സരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ നസീർ പുന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കൺവീനർ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, അംഗങ്ങളായ കെ.നാസർ, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു.
എച്ച്.എസ് വിഭാഗത്തിൽ അറവുകാട് ഹയർ സെക്കൻഡറി സ്‌കൂളിലെ ഷാഹിം മഹ്‌മൂദ് ഒന്നാം സ്ഥാനവും കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ആദിത്യൻ പ്രദീഷ് രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എടത്വ ലൂർദ് മാതാ സ്‌കൂളിലെ ഷേബ മരിയ ജോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊഫ. ചെറിയാൻ അലക്‌സാണ്ടർ, ഷാജി ചേരമൺ, ഹരികുമാർ വാലേത്ത് എന്നിവർ വിധികർത്താക്കളായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























