പ്രണയം നടിച്ച് പീഡനം, നഗ്‌ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിന്‍സണ്‍ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. തോപ്പുംപടി പോലീസ് ചെന്നൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ തനിക്കെതിരെ പോലീസ് കേസെടുത്തെ വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതി വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് ശശിധരന്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി എസിപി കെ.ആര്‍ മനോജിന്റെ നേതൃത്വത്തില്‍ തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്. ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എ.എസ്.ഐ മാരായ ശ്രീകുമാര്‍, ഉത്തംകുമാര്‍, അനില്‍കുമാര്‍, സിപിഒമാരായ ബിബിന്‍ മോന്‍, വിശാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...