അസഹ്യമായ വയറു വേദന ; 31 കാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോ മുടി

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യുപിയിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി. കഠിനമായ വയറിവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടർമാർ കണ്ടെത്തി. മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്. 16 വയസ്സ് മുതൽ യുവതിയെ ഈ അവസ്ഥ ബാധിച്ചിരുന്നു. വർഷങ്ങളായി വയറ്റിൽ മുടി അടിഞ്ഞുകൂടുന്നത് തീവ്രമായ അസ്വസ്ഥതക്ക് കാരണമായി.

സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ഫലമുണ്ടായില്ല. സെപ്റ്റംബർ 22ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ പരിശോധനകൾക്ക് ശേഷം സീനിയർ സർജൻ ഡോ.എം.പി.സിങ്ങിന്‍റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് നടത്തുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...