ഓട്ടോമേറ്റഡ് ടെസ്റ്റിങ് ; സംസ്ഥാനം നൽകിയില്ലെങ്കിൽ കേന്ദ്രം അനുമതി നല്‍കും

For full experience, Download our mobile application:
Get it on Google Play

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍ അഥവ യന്ത്രവത്കൃത വാഹനപരിശോധനാ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കിയില്ലെങ്കില്‍ കേന്ദ്രം അനുമതി നല്‍കും. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തി ഉപരിതല ഗതാഗതമന്ത്രാലയത്തിന് വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് നീക്കം. ഇതിനായി കേന്ദ്ര മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്യും. 2022-ല്‍ പ്രഖ്യാപിച്ച പദ്ധതി വൈകുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നത്.. 2024 ഒക്ടോബര്‍മുതല്‍ ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആറുമാസത്തെ സാവകാശംകൂടി അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്​വെയർ വഴിയാണ് ഉപരിതല ഗതാഗതമന്ത്രാലയം ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. സംസ്ഥാനം നടപടി എടുത്തില്ലെങ്കില്‍ അപേക്ഷകര്‍ക്ക് കേന്ദ്രത്തെ സമീപിക്കാനാകും. കേന്ദ്ര ഇടപെടല്‍ ഉറപ്പായതോടെ 19 ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി തുടങ്ങി. ഒപ്പം മോട്ടോര്‍വാഹനവകുപ്പിന്റെ പ്രവര്‍ത്തനരഹിതമായ ഒന്‍പത് ടെസ്റ്റിങ് സെന്ററുകള്‍ നവീകരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...