മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്ലീം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ മുതിർന്ന നേതാക്കൾക്ക് ഇളവ്. മൂന്ന് ടേം പൂർത്തിയാക്കാത്തവരും ഇത്തവണ മാറി നിൽക്കും. പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി ഉബൈദുള്ള എന്നിവരാണ് മൂന്ന് ടെമോ അതിൽ അധികമോ പൂർത്തിയാക്കിയവർ. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യവും ശക്തം. പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് ലഭിക്കും. മണ്ഡലം മാറി മത്സരിക്കാൻ ഒരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി.

കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറി മത്സരിക്കാൻ ആണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വേങ്ങരയിൽ മത്സരിച്ചേക്കാം. കെപിഎ മജീദ് മൂന്ന് ടേം പൂർത്തിയാക്കി മാറി നിൽക്കാൻ ഇടയുള്ളതിനാൽ തിരൂരങ്ങാടിയിലും പിഎംഎ സലാമിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. തിരൂരങ്ങാടിയിൽ പിഎംഎ സലാം അല്ലെങ്കിൽ വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാട് മത്സരിച്ചേക്കാം. എൻ.ഷംസുദ്ദീൻ, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി എന്നിവർക്കും ഇളവ് ലഭിക്കുമെന്ന സൂചനകളുണ്ട്. ഏറനാട് എം.എൽഎ പി.കെ ബഷീറിന് ഇളവ് ലഭിക്കുകയാണെങ്കിൽ മണ്ഡലം മാറും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....