കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി, പിന്നാലെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ക്കുശേഷം ഇയാളെ വിട്ടയച്ചു. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകള്‍ക്ക് ശേഷം വഴിയരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

അതേസമയം താമരശേരിയില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലെന്ന് സൂചന. തട്ടിക്കൊണ്ടുപോകപ്പെട്ട ഷാഫിക്ക് കോടികളുടെ ഇടപാടുണ്ടെന്നും സൗദിയില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം തട്ടിയതുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഏതാനും പേരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. താമരശ്ശേരി പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെ വെള്ളിയാഴ്ച രാത്രി തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...