കുവൈത്ത് സന്ദർശിക്കാൻ മോദി ; പുത്തൻ പ്രതീക്ഷയിൽ പ്രവാസി സമൂഹം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ആദ്യം ‌യുഎഇയും കുവൈത്തും സന്ദർശിക്കാൻ ഒരുങ്ങുന്നു. ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 1981ലായിരുന്നു ഇന്ദിരയുടെ സന്ദർശനം. അതിനു മുൻപു 1965ൽ രാഷ്ട്രപതി ഡോ.സക്കീർ ഹുസൈനും കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്തിൽ നിന്നു ആദ്യമായി ഇന്ത്യ സന്ദർശിച്ച വിശിഷ്ട വ്യക്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് സബാഹ് അൽ സാലെം അൽ സബാഹ് ആണ്. 1964ൽ ആയിരുന്നു സന്ദർശനം. അമീർ ഷെയ്ഖ് ജാബർ അൽ‌ അഹമ്മദ് അൽ ജാബർ അൽ സബാഹ് 1980ലും 983ലും ഇന്ത്യ സന്ദർശിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 2006ൽ ഇന്ത്യയിൽ എത്തി. 2013ൽ ‌പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് ഇന്ത്യ സന്ദർശിച്ചിരുന്നു.

പ്രധാനമന്ത്രി ‌നരേന്ദ്ര മോദിയുടെ സന്ദർശനത്തെ കുവൈത്തിലുള്ള 10 ലക്ഷത്തോളം ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് ‌ വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ ‌പങ്കാളിയായ ആദ്യ രാജ്യമാണു കുവൈത്ത്. കുവൈത്ത് സർക്കാരിന്റേത് ഉൾപ്പെടെ സഹായം അന്ന് ഇന്ത്യയിൽ എത്തി. ഇന്ത്യയും കുവൈത്തും തമ്മിൽ വളരെ ഊഷ്മളമായ ബന്ധവുമാണുള്ളത്. കുവൈത്ത് നൽകിയ സഹായങ്ങൾക്കു നന്ദിസൂചകമായി കൂടിയാകും സന്ദർശനം. വികസനകാര്യങ്ങളിലടക്കം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം അതീവ താൽപര്യത്തോടെയാണു കുവൈത്തിലെ ഇന്ത്യൻ സമൂഹം കാത്തിരിക്കുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...