Tuesday, May 14, 2024 8:41 pm

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഞായറാഴ്‍ച മുതല്‍ പുതുക്കാം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍  പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ച നടപടി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ തീരുമാനം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അറിയിക്കുകയായിരുന്നു. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താല്‍കാലികമായി തടഞ്ഞുകൊണ്ടാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ശമ്പളവും തൊഴില്‍ വിഭാഗവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിന് മുന്നോടിയായാണ് എല്ലാ പ്രവാസികളുടെയും ലൈസന്‍സുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി നടപ്പാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഇതോടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഞായറാഴ്‍ച മുതല്‍ അവ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാവും. എന്നാല്‍ 2014 ലെ മന്ത്രിസഭാ തീരുമാനപ്രകാരം നിലവില്‍ പ്രാബല്യത്തിലുള്ള നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയുള്ളൂ. ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടി വരും. നിബന്ധനകള്‍ പാലിക്കാതെ  ഉപയോഗിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും.

കഴിഞ്ഞ ഒരാഴ്‍ചയായി പ്രവാസികള്‍ക്ക് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നുണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ട്രാഫിക് വിഭാഗം നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പുതിയ സംവിധാനം നിലവില്‍ വരുന്നത് വരെ പ്രവാസികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സുകള്‍ പുതുക്കാനാവാതെ വന്നതോടെ തീരുമാനം സ്വദേശികളെയും ബാധിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ്...

തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു

0
തിരുവനന്തപുരം: മലയൻകീഴിൽ മകന്റെ മർദനമേറ്റ അച്ഛൻ മരിച്ചു. മലയൻകീഴ് സ്വദേശി രാജേന്ദ്രൻ...

രാജ്യത്ത് ജനാധിപത്യം പാണാധിപത്യമായി മാറി ; വെള്ളാപ്പള്ളി നടേശൻ

0
കോന്നി : രാജ്യത്ത് ജാനാധിപത്യ വ്യവസ്ഥിതി പണാധിപത്യ വ്യവസ്ഥിതിയായി മാറിയെന്ന് എസ്...

സഹോദരനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള നടത്തിയ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും (NEDSTAR)...

0
കൊച്ചി : സ്വന്തം അനിയനും കുടുംബവും ജയിലിലായപ്പോള്‍ തിരുവല്ലയില്‍ വന്ന് ഗാനമേള...