പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ ; റഷ്യയിലൂടെ സൗദിയിലെത്താൻ ലക്ഷങ്ങൾ മുടക്കണം

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഇന്ത്യയിൽ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടുക കൂടി ചെയ്തതോടെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി കടുക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉടൻ അവിടെ എത്താനായില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നു പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇരുരാജ്യങ്ങളിലേക്കുമായി പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ടേക് ഓഫ് അനുമതി കാത്തിരിക്കുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ മടങ്ങിയെത്തിയ 13.67 ലക്ഷം പ്രവാസികളിൽ 60% പേരും സൗദി, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ജോലിയിൽ തുടരാൻ അവരിൽ പലരും മടങ്ങിയെങ്കിലും ഇനിയുമേറെ പേർ കാത്തിരിക്കുന്നു. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിയപ്പോൾ യുഎഇ വഴി സൗദിയിൽ എത്തിയിരുന്നു. അതു നിർത്തിയതോടെ മാലദ്വീപ്, നേപ്പാൾ, ബഹ്റൈൻ വഴിയായി യാത്രകൾ. ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജൻസികൾ രംഗത്തുണ്ട്.

റഷ്യയിലൂടെ നടപടികൾ പൂർത്തിയാക്കി സൗദിയിലെത്താൻ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാൻ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരും. വിമാന ടിക്കറ്റുകൾക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റീൻ, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾകൂടി ഉൾപ്പെടെയാണിത്. വൻതുക നൽകി യാത്ര സാധ്യമാകാത്തതിനാൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് കൂടുതൽ പേരും. കഴിഞ്ഞ ദിവസം യുഎഇ ഉൾപ്പെടെ 11 രാജ്യങ്ങൾക്കുള്ള യാത്രാ വിലക്ക് സൗദി നീക്കിയിട്ടുണ്ട്. അതിൽ ഇന്ത്യയില്ല.

സൗദിയുടെ വിലക്കു നീങ്ങിയതിനാൽ യുഎഇയിൽ നിന്നു സൗദിയിലേക്കു പോകാനാകും. എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യുഎഇ ജൂൺ 30 വരെ നീട്ടിയതോടെ വീണ്ടും പ്രതിസന്ധിയായി. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചുകൊണ്ട് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....