കടമ്പ്രയാര്‍ നദി പുനരുജ്ജീവിപ്പിക്കുന്നതിന് കർമപദ്ധതി തയാറാക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി (4) വിഭാഗത്തിലാണ് എറണാകുളം ജില്ലയിലെ കടമ്പ്രയാര്‍ നദി ഉള്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മപദ്ധതി തയാറാക്കി നടപ്പാക്കിവരികയാണ്.

ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. നദിയില്‍നിന്നും എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. പുഴയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഓക്‌സിജന്റെ അളവ് കുറവായി കാണുന്നു.

കൂടാതെ കോളിഫോം അളവും കൂടുതലാണ്. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുവെന്നും പി.ടി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...