Saturday, May 25, 2024 8:25 pm

സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ ; കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് മരുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന്  ക്ഷാമം. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് സ്റ്റോക്കില്ല.

18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്.  ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു.  50 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം. മരുന്നില്ലാതെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.

മരുന്ന് ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തങ്ങള്‍ സമീപിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അടക്കമുള്ളവയെ ദിവസങ്ങള്‍ക്ക് മുമ്പേ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരേയും മരുന്ന് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തതയില്ല.

കഴിഞ്ഞ ആഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് ചികിത്സ തടസപ്പെട്ടിരുന്നു. അന്ന് ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമായിരുന്നു സ്റ്റോക്കില്ലാതിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്,...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 72-നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെയും 7-ആം...

ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ കുട്ടികൾക്ക് വേറിട്ടാനുഭവമായി

0
പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ...

മദ്യനയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല, യുഡിഎഫിന് 8 വർഷം അധികാരം ഇല്ലാത്തതിന്‍റെ പ്രശ്നം :...

0
കോഴിക്കോട്: ബാർകോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്....