മസ്കറ്റ് : രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികൾ വൈദ്യുതിയുടേയും വെളളത്തിന്റേയും ബില്ലുകൾ അടച്ചിട്ട് പോവണമെന്ന നിയമവുമായി കുവൈറ്റ് ഭരണകൂടം. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സാമൂഹികമാധ്യമമായ ‘എക്സ്’ ലൂടെയായിരുന്നു കുവൈറ്റ് വൈദ്യുത വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം പ്രാബല്യത്തിൽ വന്നാൽ പ്രവാസികൾ രാജ്യം വിടാനുള്ള കാരണം പരിഗണിക്കില്ല. ബിൽ മുഴുവനായി അടയ്ക്കണമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മ്യു-പേ അപ്ലിക്കേഷൻ, സഹേൽ മൊബൈൽ ആപ്ലിക്കേഷൻ, കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ടി-4 ടെർമിനലിലുള്ള കസ്റ്റമർ സർവീസ് ഓഫീസ് എന്നിവിടങ്ങളിലൂടെ ബില്ലുകൾ അടക്കാനുളള സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ബില്ലുകൾ പ്രവാസികളെകൊണ്ട് അടപ്പിച്ച് ദശലക്ഷക്കണക്കിന് ദിനാർ തിരിച്ചുപിടിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിൽ താഴെ മാത്രമാണ് പ്രവാസികളുളളത്. ഗതാഗത നിയമലംഘനത്തിന് ചുമത്തിയിട്ടുളള പിഴകൾ അടച്ചതിന് ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് കുവൈറ്റ് മറ്റൊരു നിയമവുമായി രംഗത്തെത്തുന്നത്. പ്രവാസികൾക്ക് അവരുടെ ട്രാഫിക് സംബന്ധമായ പിഴ ഓൺലൈനായോ കുവൈറ്റിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുകളിലോ അടച്ചു തീർക്കാം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പടെ വിവിധ കര, കടൽ, വ്യോമ അതിർത്തികളിൽ പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























