പരീക്ഷണം വിജയം ; ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളപ്പിച്ച് ഐഎസ്ആര്‍ഒ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചതിന് പുറമെ പയര്‍ വിത്തുകളും മുളപ്പിച്ച് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി60 പോയം-4 മിഷന്‍ ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള്‍ മുളപ്പിച്ചത്. കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (സിആര്‍ഒപിഎസ്) ഉപയോഗിച്ച് നടത്തിയ പരീക്ഷണം ബഹിരാകാശത്തെ സസ്യവളര്‍ച്ച മനസ്സിലാക്കുന്നതില്‍ നിര്‍ണായക പരീക്ഷണമാണ്. പിഎസ്എല്‍വി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്‌സ് പേലോഡിലാണ് വന്‍പയര്‍ വിത്ത് മുളപ്പിച്ചത്. പിഎസ്എല്‍വി സി 60 പോയം ദൗത്യത്തിന്റെ ഭാഗമായിരുന്നു ക്രോപ്‌സും. സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന് കീഴിലുള്ള വിത്ത് മുളയ്ക്കലും സസ്യ പോഷണവും പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഓട്ടോമേറ്റഡ് സംവിധാനമാണിത്. വിക്ഷേപണം കഴിഞ്ഞ് നാലാം ദിവസമാണ് മുള പൊട്ടിയത്. എട്ട് വിത്തുകളാണ് ബഹിരാകാശത്തേക്ക് അയച്ചത്. തത്സമയം സസ്യവളര്‍ച്ച നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അത്യാധുനിക നിരീക്ഷണ സാങ്കേതികവിദ്യകള്‍ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന റെസല്യൂഷന്‍ കാമറ ഇമേജിങ്, ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്ദ്രത ട്രാക്കിങ്, ആപേക്ഷിക ആര്‍ദ്രത അളക്കല്‍, താപനില നിരീക്ഷണം, മണ്ണിലെ ഈര്‍പ്പം വിലയിരുത്തല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജെഎന്‍യു ; സർവകലാശാലകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന്...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...