ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു ; കെജ്രിവാള്‍ ഇന്ന് തിരികെ ജയിലിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാല്‍, ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ചത്തേക്കു മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്. സുപ്രീം കോടതി നല്‍കിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കെജ്രിവാള്‍ അപേക്ഷിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി നിരീക്ഷിച്ചു.

മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നു നിര്‍ദേശിച്ചിരുന്നു. ഇടക്കാല ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവില്‍ മാറ്റം വരുത്താന്‍ വിചാരണക്കോടതിക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതു വഴി സുപ്രീം കോടതി നല്‍കിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും പറഞ്ഞു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കില്‍ പ്രതി കസ്റ്റഡിയിലായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...