സ്വർണം കടത്തുന്ന ആൾ എങ്ങനെ സഹായിച്ചെന്ന് വ്യക്തമാക്കണം ; സ്വർണ്ണക്കടത്തിലും ഐക്യപ്പെട്ടിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ഉന്നത നേതാവുമായ ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദ് സ്വർണ്ണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തിൽ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്തിൽ ജയിലിലായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോൾ ഇതാ കോൺഗ്രസ് എംപിയുടെ പിഎയും സ്വർണ്ണക്കടത്ത് നടത്തിയിരിക്കുന്നു. അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണ്ണക്കടത്തിലും ഇൻഡ്യ മുന്നണി ഐക്യപ്പെട്ടിരിക്കുകയാണ്. മോദിയെ താഴെയിറക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ആഗ്രഹിക്കുന്നത് സ്വർണ്ണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തിൽ കേസിൽ ഇന്നലെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശിവകുമാർ പ്രസാദ് അടക്കം രണ്ട് പേർ അറസ്റ്റിലായത്. 500 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിമാനത്താവളത്തിൽ സ്വർണം വാങ്ങാനെത്തിയതായിരുന്നു ശിവകുമാർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ പ്രവർത്തിപരിചയ രേഖകൾ ഹാജരാക്കി ; 27 നഴ്സുമാരെ പുറത്താക്കി ഖത്തർ

0
ദോഹ : വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി...

തെരുവുകളുടെ പേരിനൊപ്പമുള്ള ജാതിസൂചനകൾ നീക്കാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കണം ; മദ്രാസ് ഹെെക്കോടതി

0
ചെന്നൈ : തെരുവുകളുടെയും പാതകളുടെയും പേരിൽനിന്ന് ജാതിസൂചനകൾ നീക്കണമെന്ന സർക്കാർ ഉത്തരവുകളും...

താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

0
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്‌' അറവു മാലിന്യ സംസ്കരണ കേന്ദ്രം...

സർക്കാരിനെതിരേയുള്ള കേസിന് സർവകലാശാലകളിൽനിന്നും 11 ലക്ഷം രൂപ ഫീസ് ഈടാക്കി ഗവർണർ

0
തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക്...