പാലക്കാട് മോഡല്‍ ഷിംലയിലും ; പശുവിന്റെ വായില്‍ സ്‌ഫോടക വസ്തു വെച്ചു പൊട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ഷിംല : പാലക്കാട് മണ്ണാര്‍ക്കാട് പന്നിപ്പടക്കം കടിച്ച ആന ചരിഞ്ഞ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് രാജ്യത്ത് മറ്റൊരു സംഭവം. ഇത്തവണയും ഗര്‍ഭിണിയായ പശുവാണ് ആക്രമണത്തിന് ഇരയായത്. സ്‌ഫോടകവസ്തു ഉപയോഗിച്ച്‌ പശുവിന്റെ വായ് തകര്‍ക്കുകയായിരുന്നു. പാടത്ത് മേയുന്നതിനിടെയാണ് സംഭവം നടന്നത്.

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പശുവിനെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉടമ ഗുര്‍ദയാല്‍ സിങ് ആവശ്യപ്പെട്ടു. അയല്‍വാസി മനഃപൂര്‍വ്വം പശുവിനെ ഉപദ്രവിക്കുകയായിരുന്നുവെന്നും അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ ഗുര്‍ദയാല്‍ സിങ് ആരോപിച്ചു. പശുവിനെ താടിയെല്ലില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. വരുന്ന കുറച്ചു ദിവസത്തേയ്ക്ക് പശുവിന് ഒന്നും തന്നെ കഴിക്കാന്‍ സാധിക്കില്ല. ആക്രമണത്തിന് ശേഷം അയല്‍വാസി ഓടിപ്പോയതായും ഗുര്‍ദയാല്‍ സിങ് ആരോപിച്ചു. പത്തുദിവസം മുന്‍പാണ് സംഭവം നടന്നത്. മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരത തടയല്‍ നിയമം അനുസരിച്ച്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....