ജില്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1602 അന്യസംസ്ഥാന തൊഴിലാളികള്‍കൂടി യാത്രയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജൂണ്‍ 5 ന് രാത്രി 8 ന് പുറപ്പെട്ട പശ്ചിമ ബംഗാള്‍ സ്‌പെഷല്‍ ട്രെയിനില്‍ നാട്ടിലേക്ക് 1602 അന്യസംസ്ഥാന തൊഴിലാളികള്‍കൂടി മടങ്ങി. പശ്ചിമ ബംഗാളിലെ ന്യൂ കൂച്ച് ബഹാര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണു മടങ്ങിയത്. ഇതോടെ ജില്ലയില്‍ നിന്നും 4634 തൊഴിലാളികളാണു പശ്ചിമ ബംഗാളിലേക്ക് യാത്രയായത്.

കോഴഞ്ചേരി താലൂക്കില്‍ നിന്ന് 385, അടൂര്‍ താലൂക്കില്‍ നിന്ന് 600, തിരുവല്ല താലൂക്കില്‍ നിന്ന് 617  തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയത്. 32 ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല സ്റ്റേഷനില്‍ എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ്  തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ചത്.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നല്‍കി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ യാത്രയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...