റഷ്യയിലെ മാളിൽ വൻ സ്‌ഫോടനം

For full experience, Download our mobile application:
Get it on Google Play

റഷ്യൻ നഗരമായ വ്‌ലാഡികാവ്കാസിലെ അലനിയ ഷോപ്പിംഗ് മാളിൽ വൻ സ്‌ഫോടനം. ബുധനാഴ്ചയാണ് റഷ്യയെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. നോർത്ത് കോക്കസസിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഒസ്സെഷ്യ-അലാനിയയുടെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് വിനോദ കേന്ദ്രമാണ് അലനിയ. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എമർജൻസി സർവീസ് അറിയിച്ചു. 800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്നുപിടിച്ച തീ ഒരു മണിക്കൂറിനുള്ളിൽ അണച്ചതായാണ് പുറത്തുവരുന്ന ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്. മാളിനുള്ളിൽ നിന്ന് ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥരും കെട്ടിടം മുഴുവൻ കുലുങ്ങാൻ പര്യാപ്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികളും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാതക ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ മാധ്യമമായ ടാസ് പറയുന്നത്. 2015ലാണ് ഈ മാൾ തുറന്നു പ്രവർത്തിക്കാനാരംഭിച്ചത്. നാല് നിലകൾ ഉള്ള മാളിന്റെ ആകെ വിസ്തീർണ്ണം 28,000 ചതുരശ്ര മീറ്ററാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സിയിൽ പരാതി പ്രവാഹം : 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം ; പരാതി നൽകി...

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി...

അധ്യാപികയുടെ പീഡനം : 17 വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ; കേസ്

0
ഡൽഹി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി...

അധിക വരുമാനം ലക്ഷ്യം : കെഎസ്ആർടിസി ബസുകളിൽ ഇനി ടെലിവിഷൻ ; പരസ്യം ഉൾപ്പെടെ...

0
എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി. സ്ഥാപിക്കുന്നു....

മൂന്ന് നിയമസഭാ സീറ്റുകൾ വിധിയെഴുതുന്നു ; നീറ്റ് പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഉപതെരഞ്ഞെടുപ്പ്

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഇന്ത്യയൊട്ടാകെ അലയടിച്ച പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്തെ...