കാർബൊറാണ്ടം കമ്പനിയിലെ പൊട്ടിത്തെറി : ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറുമെന്ന് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരി കാർബൊറാണ്ടം കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകൾക്ക് ആഗസ്റ്റ് 15 നുള്ളിൽ നഷ്ടപരിഹാര തുക കൈമാറാൻ തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ പത്തടിപ്പാലം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പ്രദേശവാസികളുടെ പ്രശ്നം മനസ്സിലാക്കി മന്ത്രി നടത്തിയ ഇടപെടലിലൂടെയാണ് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കഴിഞ്ഞത്. കളമശ്ശേരി നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ നേരിട്ടെത്തി പരിശോധിക്കുകയും സംഭവിച്ച നഷ്ടത്തിന്റെ തോത് കണക്കാക്കുകയും ചെയ്തിരുന്നു.

ഇത് പ്രകാരം തയ്യാറാക്കിയ പട്ടികയിൽ ഉള്ളവർക്ക് കേടുപാടുകൾക്ക് ആനുപാതികമായി തുക നൽകും. ആകെ 84 പേർക്കാണ് നഷ്ടപരിഹാരം നൽകുക. കഴിഞ്ഞവർഷമാണ് കമ്പനിയിൽ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറി മൂലം ഉണ്ടായ പ്രകമ്പനം കൊണ്ട് സമീപ പ്രദേശത്തെ വീടുകളിൽ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.മനോജ്‌, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...