പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിൽ സ്ഫോടനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ :  കണ്ണൂർ പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിൽ സ്ഫോടനം. പ്രദേശത്ത് കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് രണ്ട് തവണ പൊട്ടിത്തെറിയുണ്ടായത്. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാൽ റോഡിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിയുണ്ടായി. ടാറിട്ട റോഡിൽ ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂർ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്‍റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളുമാണ് കണ്ടെടുത്തത്.

രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നിൽ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ജൂൺ 23നും ഇതേ റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചിരുന്നു. ഏറ് പടക്കമെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. അതിനും മാസങ്ങൾക്ക് മുമ്പ് കണ്ടോത്തുംചാലിൽ ഒരു വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ് ആക്രമവുമുണ്ടായി. ഇതിനും പിന്നിലാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പാനൂർ മേഖലയിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടകവസ്തു നിർമാണം നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തന്നെ മൂളിയാത്തോട് കഴിഞ്ഞ എപ്രിലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...