മുംബൈ : വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്‌കോർപിയോ കാർ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കാർ ആദ്യം കണ്ടത്.
തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്‌സ്‌പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.