ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസ് ; 5 ലേറെ പ്രതികളുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ 5 ലേറെ പ്രതികൾ കേസിൽ ഉണ്ടായേക്കുമെന്ന് പോലീസ്. വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ. ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട്. അതേസമയം, പ്രതികളെല്ലാവരും നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. ലോറി ഡ്രൈവർ ഉൾപ്പെടെ 3 പേരെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയ സ്ഥലത്തെ ഹോളോബ്രിക്‌സ് നടത്തിപ്പ് ചുമതല ഉള്ള ആളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.

ലോഡ് കടത്തിയ ഡ്രൈവറെ ഒന്നാം പ്രതിയാക്കിയാണ് തിരൂരങ്ങാടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാത്ത രണ്ടുപേരെ കൂടെ പ്രതിചേർത്തിയിട്ടുണ്ട്. പോലീസ് എത്തിയതിനു പിന്നാലെ എല്ലാവരും ഓടി രക്ഷപ്പെട്ടതിനാൽ, ഇവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. പിടിച്ചെടുത്ത വിവിധ സാധനങ്ങൾ പോലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പോലീസ് നീക്കങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...