മണിയാര്‍ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണിയാര്‍ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പദ്ധതി ഉത്ഘാടനം ചെയ്യുവാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. എന്നാല്‍ സാങ്കേതികമായി ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയും ബാക്കിയാണ്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ അഞ്ചുകോടിയോളം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നാത്. ‘കെല്‍’ ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് സോണായി തിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്‌. ഈ മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈ മാറാനാണ് ശ്രമം.

മണിയാര്‍ ജലസേചന പദ്ധതിയുടെ അണക്കെട്ട് കാണുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷിതമായി ഈ കാഴ്ചകള്‍ കാണുവാനും വിശ്രമിക്കുവാനും ലഘു ഭക്ഷണം കഴിക്കുവാനും നടക്കാനുമുള്ള സംവിധാനങ്ങള്‍ ടൂറിസത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. അണക്കെട്ടിന് അഭിമുഖമായി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുവാനുള്ള സെല്‍ഫി പോയിന്‍റും ഒരുക്കുന്നുണ്ട്. പെയിന്റിങ്ങും ഇലക്‌ട്രിക് പ്ലമ്പിംഗ് ജോലികളുമാണ് ഇനി പൂര്‍ത്തിയാക്കുവാനുള്ളത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലികളും അതിവേഗം പുരോഗമിക്കുന്നു.

രണ്ടും മൂന്നും സോണിലെ ജോലികളും ആരംഭിച്ചിട്ടുണ്ട്, എങ്കിലും സ്ഥലത്ത് കിടക്കുന്ന കരിങ്കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള കാലതാമസം പദ്ധതിയെ ബാധിച്ചിട്ടുണ്ട്. പമ്പ ഇറിഗേഷന്റെ ഉടമസ്ഥതയില്‍ ഉള്ള കരിങ്കല്ലുകള്‍ നീക്കം ചെയ്യുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കല്ലുകള്‍ നീക്കം ചെയ്‌താല്‍ ആ സോണിലെ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...