യുവാവിന്റെ വീട്ടിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു ; മൂന്നു പേരെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥ വഹിച്ചതിന്റെ വിരോധത്താല്‍
യുവാവിന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കളും മറ്റും എറിഞ്ഞ കേസില്‍ മൂന്നു പേരെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ മുണ്ടിയപ്പള്ളി വാക്കേകടവ് ആശാരിപ്പറമ്പില്‍ വീട്ടില്‍ എ.എസ്. രാകേഷ് (32), കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് കോളനിയില്‍ മാമണത്ത് വീട്ടില്‍ എം സോനു (26), കൊല്ലം കരിക്കോട് ടികെഎം കോളേജിന് സമീപം ബിന്‍സി ഭവനം വീട്ടില്‍ എന്‍. നിസാര്‍ (26) എന്നിവരാണ് പിടിയിലായത്. നാലാം പ്രതി ആഞ്ഞിലിത്താനം വെള്ളാപ്പള്ളി വീട്ടില്‍ അനീഷ് കെ. എബ്രഹാം(27) ഒളിവിലാണ്. സോനു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ നിയമനടപടികള്‍ക്ക് വിധേയനുമായ ആളാണ്.

കുന്നന്താനം പ്ലാത്താനം തെക്കേവീട്ടില്‍ സായികുമാറിന്റെ വീട്ടിലേക്കാണ് ജനുവരി 20 ന് പുലര്‍ച്ചെ പന്ത്രണ്ടോടെ പ്രതികള്‍ സ്‌ഫോടകവസ്തുക്കളും മറ്റും എറിഞ്ഞത്. സായികുമാറിന്റെ സുഹൃത്ത് ജയേഷുമായി പ്രതികള്‍ തലേദിവസം ആഞ്ഞിലിത്താനത്ത് വെച്ചുണ്ടായ വാക്കുതര്‍ക്കം ഇയാള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. അന്നു തന്നെ ഇതിന്റെ പേരില്‍ പ്രതികള്‍ ഇയാളെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പിറ്റേന്ന് പ്രതികള്‍ നാടന്‍ ബോംബ് പോലുള്ള വസ്തു വീട്ടുമുറ്റത്തേക്ക് എറിയുകയായിരുന്നു. പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി എറിഞ്ഞു പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...