മലയോര സമര ജാഥ ജനങ്ങളുടെ ജീവൻ മരണ പോരാട്ടം ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനങ്ങങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ ജനുവരി 25 – ന് കണ്ണൂരിൽ നിന്നും ആരംഭിച്ച് പ്രെബ്രുവരി 4 – ന് പത്തനംതിട്ട ജില്ലയിൽ ചിറ്റാറിൽ എത്തിച്ചേരുന്ന മലയോര സമര ജാഥ ജനങ്ങളുടെ ജീവൻ മരണ പോരാട്ടമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി. പറഞ്ഞു. മലയയോര സമര ജാഥയുടെ വൻ വിജയത്തിനായി ചിറ്റാറിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ നിരവധി ജനങ്ങളുടെ ജീവൻ എടുക്കുകയും കാർഷിക വിളകൾക്ക് വ്യാപകമായ നാശം വരുത്തി ജീവിക്കുവാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടും അത് തടയുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ പിണറായി സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത് അംഗീകരിക്കുവാൻ കഴിയില്ലെന്ന് ആന്റി ആന്റണി പറഞ്ഞു.

ജനങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങളില്ലാത്ത നമ്മുടെ രാജ്യത്തും കേരളത്തിലും വന്യമൃഗ സംരക്ഷണത്തിന് ധാരാളം നിയമങ്ങളുണ്ടെന്നും ജീവിക്കുവാനുള്ള പൗരന്മാരുടെ മൗലിക അവകാശം ധ്വംസിക്കുന്നതു് പ്രതിഷേധാർഹവും നീതിരഹിതവുമാണെന്നതിനാൽ നടപടികൾ കൂടിയേ തീരു എന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റും മലയോര സമര ജാഥയുടെ ജില്ലയിലെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം ചെയർമാനുമായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, നേതാക്കളായ അനീഷ് വരിക്കണ്ണാമല, തോമസ് ജോസഫ്, സനോജ് മേമന, തങ്കമ്മ രാജൻ, ബാബു വെമ്മേലി, മലയാലപ്പുഴ ശ്രീകോമളൻ, ജോൺ സാമുവൽ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, ജി. രഘുനാഥ്, എലിസബത്ത് അബു, എസ്. സന്തോഷ് കുമാർ, രജനി പ്രദീപ്, ആർ. ദേവകുമാർ, ദീനാമ്മ റോയി, ഇബ്രാഹിം കുട്ടി ചിറ്റാർ, ശ്യാം എസ്. കോന്നി, അലൻ ജിയോ മൈക്കിൾ, മാത്യു കല്ലേത്ത്, എം.ആർ.ശ്രീധരൻ, ബഷീർ വെള്ളത്തറ, എ. ബഷീർ, സണ്ണി ചള്ളക്കൽ, രതീഷ് . ബി.നായർ, ബിജു മാത്യു, പ്രവീൺ പ്ലാവിളയിൽ, സിബി മൈലപ്ര, പി.കെ.ഗോപി, സി.വി ശാന്തകുമാർ, രാജൻ പടിയറ, രവി പിള്ള, ശാന്തിജൻ ചൂരക്കുന്നിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...