മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: മൂന്നാറില്‍ വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ എത്തി. ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മേഖലയിലെ ഉൾപ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. താപനില താഴ്ന്നതോടെ പുലർകാലങ്ങളില്‍ പ്രദേശത്തെ പുല്‍മേടുകളില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. ഡിസംബർ 13 ന് ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 രേഖപ്പെടുത്തിരുന്നു.

തണുപ്പ് ശക്തമായതോടെ ഇത്തവണ മൂന്നാറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരുന്നു. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്‌റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുല്‍മേടുകളില്‍ അതിരാവിലെ എത്തിയാല്‍ തണുപ്പാസ്വദിക്കാം. മൂന്നാറിന്റെ പ്രധാന ആകര്‍ഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന വരയാടുകളെ ഇവിടെ കാണാന്‍ സാധിക്കും. മാട്ടുപ്പട്ടിയിലെ ബോട്ടിങ്, എക്കോ പോയിന്റ്, കുണ്ടള, ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...