സിപിഐഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ അതിരൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: സിപിഐഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ അതിരൂക്ഷ വിമര്‍ശനം. നിലവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നാണ് വിമര്‍ശനം. പയ്യന്നൂരിലെ സംഘടന വിഷയം തൃക്കരിപ്പൂരിലെ തോല്‍വിക്ക് പ്രധാന കാരണമായെന്നാണ് ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബിയാണെന്നാണ് യോഗത്തിലെ പരാമര്‍ശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ഉയര്‍ന്നു. പി ജയരാജന്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുണ്ടായത്.

കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായെന്ന വിമര്‍ശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശൈലി ഒഴിവാക്കണമായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തവണയും പാര്‍ട്ടി തിരിച്ചു വരില്ലെന്ന വിമര്‍ശനവുമുണ്ടായി.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...