ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ : ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം. തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടലില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് 1020 കിലോ മീറ്റര്‍ അകലെയും പരദ്വീപിൽ നിന്ന് 1020 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

നാളെ രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് – വടക്ക് കിഴക്കു ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത. സൗദി അറേബ്യ നിർദ്ദേശിച്ച ‘ജവാദ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ ഭീഷണിയില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ ബംഗാൾ ഉൾക്കടൽ – അതിനോട്‌ ചേർന്ന മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് – ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് : നടപടികൾ അതിവേഗം നടപ്പിലാക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന് ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യില്‍...

പ്രവാസി ഫെഡറേഷന്‍ ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു

0
പത്തനംതിട്ട : പ്രവാസികള്‍ ഇന്നനുഭവിക്കുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കും അറുതി വരുത്തുവാന്‍ പ്രവാസി...

വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: വിഴിഞ്ഞം കരാർ ലംഘനത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുൻ...