രാജസ്ഥാനില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടപീഡനത്തിന് ഇരയായി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : രാജസ്ഥാനിലെ ആല്‍വാറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. യുവതിയുടെ പരാതിയില്‍ മുഖ്യപ്രതിയായ രവി ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ രവീന്ദ്ര ചൗധരി ഒളിവിലാണ്. സഹപാഠിയുടെ സുഹൃത്തുക്കളാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് യുവതി ആല്‍വാറില്‍ എത്തിയത്. വിവാഹ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവരാനായി സഹപാഠിയായ യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളോട് നിര്‍ദേശിച്ചിരുന്നു. ഇവര്‍ യുവതിയെ നഗരത്തിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുവരുകയും അവിടെ വെച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു.

സംഭവശേഷം ഹോട്ടലില്‍ നിന്നിറങ്ങിയ യുവതി സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിനുപിന്നാലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. രണ്ടാമത്തെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. സംഭവത്തില്‍ യുവതിയെ വിവാഹ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച സഹപാഠിയുടെ പങ്കും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...