സഞ്ജിത്ത് കൊലപാതകം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത് – അറസ്റ്റിലായ മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ആര്‍എസ്‌എസ് മണ്ഡല്‍ ബൗദ്ധിഖ് പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കേസില്‍ മൂന്നാം പ്രതിയും അറസ്റ്റിലായതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് അറിയിച്ചു.

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിസാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം അഞ്ചംഗ സംഘത്തിന് ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചത് ഇയാളാണ്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അറസ്റ്റിലായ മറ്റു രണ്ടു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുള്‍ സലാം, കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ സലാമാണ് കേസിലെ ഒന്നാം പ്രതി. കൊലപാതക സംഘത്തിന്റെ വാഹനം ഓടിച്ചത് ഇയാളാണ്. സഞ്ജിത്തിനെ വെട്ടിയ ഒരാള്‍ ജാഫറാണ്.

കേസില്‍ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് പതിനേഴ് ദിവസത്തിന് ശേഷമാണ് പോലീസ് വിവരങ്ങള്‍ പുറത്തുവിടുന്നത്. സര്‍ക്കാരിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും സഹായിക്കാനുള്ള പോലീസിന്റെ ഗൂഢനീക്കങ്ങളാണിത് എന്ന ആരോപണങ്ങള്‍ ശക്തമാണ്.

നവംബര്‍ 15 ന് രാവിലെ 8.45 നായിരുന്നു മലമ്പുഴ മമ്പറത്ത് വച്ച്‌ സഞ്ജിത്ത് കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണ് കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍ കാറിലെത്തിയ സംഘം  സഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷികയ്‌ക്കു മുന്നില്‍ വെച്ചാണ് എസ്ഡിപിഐ ഗുണ്ടകള്‍ വടിവാളുമായി ആക്രമിച്ചത്. തുടര്‍ന്ന് ഇവര്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...