അടൂര്‍ : ഏഴംകുളം പട്ടാഴിമുക്ക് അമ്പനാട്ട് ബ്ലസ് വില്ലയില്‍ ബ്ലസന്റെയും സിന്ധുവിന്റെയും മകന്‍ ആല്‍ഫി അലക്സ് (14) നെ ഇന്നലെ (ജൂലൈ 3) രാത്രി ഒന്‍പത് മണിമുതല്‍ കാണ്മാനില്ല. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ നിന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. പിതാവ് ആന്ധ്രാപ്രദേശ് സത്യസായി ബാബ ആശുപത്രിയിലും മാതാവ് ഇസ്രായേലിലും ജോലിയിലാണ്. ഒരു സഹോദരന്‍ ഹരിയാനയില്‍ പഠിക്കുകയാണ്. പിതാവിന്റെ അമ്മയോടൊപ്പമായിരുന്നു വീട്ടില്‍ താമസം.
കാണാതാകുമ്പോള്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ആണ് വേഷം. തലയില്‍ തൊപ്പി വെക്കാറുണ്ട്. കയ്യില്‍ ടാബ് ഉണ്ട്. അടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നൂറനാട്, മാവേലിക്കര ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഈ കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ അടൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ അല്ലെങ്കില്‍ കുട്ടിയുടെ ബന്ധുവിന്റെ നമ്പറിലോ വിവരം അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. 9947761480