റാന്നി: ഏഴോലി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 39-ാമത് അഖില കേരള വോളിബോൾ ടൂർണ്ണമെന്റ് 25 മുതൽ 30 വരെ ഏഴോലി എ.എസ്.സി ഫ്ലെഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.25 ന് വൈകുന്നേരം 7 ന് റാന്നി ഡി വൈ എസ് പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് റിറ്റി ഇലഞാന്ത്രമണ്ണിൽ അദ്ധ്യക്ഷത വഹിക്കും. 30 ന് വൈകിട്ട് 9 മണിക്ക് സമാപനം സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്തംഗം കൊച്ചുമറിയാമ്മ അദ്ധ്യക്ഷത വഹിക്കും.ഹാർട്ട് ഓഫ് വോളി, എസ് സി ബി അങ്ങാടി,സിൽവർ സ്റ്റാർ ആലപ്ര, വോളിക്ലബ് കോട്ടയം,
പ്രോഗ്രസീവ് ചാരമംഗലം, സെവൻസ്റ്റാർ പത്തനംതിട്ട തുടങ്ങിയ പ്രമുഖ ടീമുകൾ മത്സരിക്കും. ഡോ. മനു എം വർഗ്ഗീസ് (രക്ഷാധികാരി ),ബാബു കവുംങ്കോട്ടേത്ത്
(ചെയർമാൻ),സജി നഗരൂർ കിഴക്കേതിൽ,( ജനറൽ കൺവീനർ),റിറ്റി ഇലഞ്ഞാന്ത്ര മണ്ണിൽ (പ്രസിഡന്റ്),രാജു തേക്കടയിൽ(സെക്രട്ടറി), അനി കാമുണ്ടകത്തിൽ (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.