റേഷൻ കടകളുടെ മുഖച്ഛായ മാറുന്നു ; കെ സ്റ്റോർ പദ്ധതി യാഥാർഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റേഷൻ കടകൾ വഴി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്ന കെ സ്റ്റോർ പദ്ധതി യാഥാർഥ്യമാകുന്നു. മിൽമ,ശബരി, ഉത്പന്നങ്ങൾ വാങ്ങാനും ഡിജിറ്റൽ ഇടപാടുകൾ നടത്താനും കെ സ്റ്റോറുകൾ വഴി സാധിക്കും. ഈ മാസം 14-നാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം.റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് കെ സ്റ്റോറുകൾ വഴിയൊരുക്കുന്നത്. മിൽമയുടെയും ശബരിയുടെയും ഉത്പന്നങ്ങളും ഡിജിറ്റൽ ഇടപാടുകളും ഇനി കേ സ്റ്റോറുകൾ വഴി ലഭ്യമാകും. 10,000

രൂപയിൽ താഴെയുള്ള ബാങ്കിങ് ഇടപാടുകൾ, എ.ടി.എം സേവനം എന്നിവയും റേഷൻ കടയിലുണ്ടാകും. ആദ്യ ഘട്ടത്തിൽ 108 റേഷൻ കടകളാണ് ഈ രീതിയിൽ നവീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ആയിരം റേഷൻ കടകൾ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ കൂടി വൈകാതെ കെ സ്റ്റോറുകൾ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷൻ വ്യാപാരികളുടെ വരുമാനവും വർധിക്കും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14-ന് തൃശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...