വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ചെന്ന് തന്നെ പറയാം. മുഖത്തെ പാടുകൾ, നിറ വ്യത്യാസം, ഡാർക് സ്പോട്ട്സ് എന്നിവയെല്ലാം ഇല്ലാതാക്കാൻ ഓറഞ്ച് ഏറെ സഹായിക്കാറുണ്ട്. ഇതിൻ്റെ സിട്രിക് സ്വാഭാവം മുഖക്കുരുവിനെ ഇല്ലാതാക്കാനും അമിതമായ എണ്ണമയം കുറയ്ക്കാനും സഹായിക്കും. അതുപോലെ വൈറ്റമിൻ സിയുടെ ഗുണങ്ങൾ ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ചർമ്മത്തിനെ എക്സ്ഫോളിയേറ്റ് ചെയ്യാനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചിൻ്റെ തൊലിയാണ് പ്രധാനമായും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. മാത്രമല്ല ചർമ്മത്തിലെ മോയ്ചറൈസ് ചെയ്ത് നിർത്താനും കൂടുതൽ തുടിപ്പ് നൽകാനും ഓറഞ്ച് ഏറെ മികച്ചതാണ്.
കടലമാവ് ; ചർമ്മത്തിന് ഏറെ നല്ലതാണ് കടലമാവ്. പ്രത്യേകിച്ച് പ്രായമാകുന്നതിൻ്റെ മിക്ക ലക്ഷണങ്ങളെയും ഇല്ലാതാക്കാൻ കടലമാവ് സഹായിക്കാറുണ്ട്. അമിതമായ ടാൻ മാറ്റാനും അതുപോലെ ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും വളരെ നല്ലതാണ് കടലമാവ്. എണ്ണമയം, ഡാർക് സ്പോട്ട്സ്, ചുവപ്പ് എന്നിവയൊക്കെ കടലമാവ് ഉപയോഗിച്ചാൽ മാറ്റാം. പ്രധാനമായും വരകളും ചുളിവുകളും കുറയ്ക്കാനാണ് പലരും കടലമാവ് ഉപയോഗിക്കുന്നത്.
തൈര് ; ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന തൈര് ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് ആവശ്യമായ ഈർപ്പവും പോഷണവും നൽകാൻ തൈര് ഏറെ നല്ലതാണ്. തൈര് ചർമ്മത്തിൽ നല്ലൊരു മോയ്ചറൈസറായി പ്രവർത്തിക്കാറുണ്ട്. മാത്രമല്ല പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും തൈര് വളരെയധികം സഹായിക്കും. മുഖക്കുരു, ഹൈപ്പർ പിഗ്മൻ്റേഷൻ എന്നിവയൊക്കെ ഇല്ലാതാക്കാൻ തൈര് ഏറെ നല്ലതാണെന്ന് തന്നെ പറയാം.
തേൻ ; ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ വളരെ മികച്ചതാണ് തേൻ. ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാനും അതുപോലെ മോയ്ചറൈസ് ചെയ്യാനും തേൻ ഏറെ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാൻ ഏറ്റവും മികച്ചതാണ് തേൻ. പാടുകളും അതുപോലെ ഹൈപ്പർ പിഗ്മൻ്റേഷനും കുറയ്ക്കാനും ഇത് സഹായിക്കും. തേൻ വെറുതെ മുഖത്ത് തേയ്ക്കുന്നതും അതുപോലെ എന്തിനെങ്കിലും ഒപ്പം തേയ്ക്കുന്നതും ചർമ്മത്തിന് കൂടുതൽ ഭംഗിയും തിളക്കവും നൽകും.
പായ്ക്ക് തയാറാക്കാന്‍ ; ഇതിനായി ഒരു ഓറഞ്ചിൻ്റെ തൊലി ചെറിയ കഷണങ്ങളാക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കി എടുക്കുക. ഇനി ഈ ഉണക്കിയെടുത്ത തൊലിയെല്ലാം പൊടിപ്പിച്ച് എടുക്കാം. മിക്സിയിലിട്ട് പൊടിച്ച ഓറഞ്ച് തൊലിയിലേക്ക് അൽപ്പം കടലമാവ് ചേർത്ത് യോജിപ്പിക്കാവുന്നതാണ്. ഈ മിശ്രിതം കാറ്റ് കയറാത്ത പാത്രത്തിലിട്ട് വെച്ചാൽ ദീർഘനാൾ ഉപയോഗിക്കാൻ സാധിക്കും. പായ്ക്ക് തയാറാക്കാൻ ഈ പൊടിയിലെ ഒരു സ്പൂൺ എടുത്ത് അതിലേക്ക് തൈരും അൽപ്പം തേനും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്.