തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും ചൂടിലും യാത്രക്കാര്‍ക്ക് ആശ്വാസമേകേണ്ട വെയ്റ്റിംഗ് ഷെഡ്‌ കാടുകയറിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. എം.സി റോഡിലെ കുറ്റൂര്‍ ആറാട്ട്കടവ് ജംഗ്ഷനിലെ തിരുവല്ല ഭാഗത്തേക്കുള്ള വെയ്റ്റിംഗ് ഷെഡാണ് തകര്‍ന്ന് കാട് കയറിയ നിലയിലായത്. മേല്‍ക്കൂര തകര്‍ന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. ഇവിടെ എത്തുന്ന ബസ് യാത്രക്കാര്‍ക്ക് മഴ നനയാതെയും വെയില്‍ കൊള്ളാതെയും കയറി നില്‍ക്കാന്‍ കടത്തിണ്ണയോ മറ്റ് സ്ഥാപനങ്ങളോ ഇല്ല. മൂന്നുവര്‍ഷം മുന്‍പ് തടി കയറ്റി വന്ന വാഹനം ഇടിച്ചാണ് വെയ്റ്റിംഗ് ഷെഡ്‌ തകര്‍ന്നത്‌.

പൊളിഞ്ഞു പോയ വെയ്റ്റിംഗ് ഷെഡ്‌ അപകട ഭീഷണിയാണെന്ന് പറഞ്ഞ് കെ.എസ്.റ്റി.പി അധികൃതര്‍ അവശേഷിച്ച ഭാഗം പൊളിച്ചുനീക്കി. നേരത്തെ എം.സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ ഒരേ മാതൃകയില്‍ കെ.എസ്.റ്റി.പി നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡുകളില്‍ ഒന്നാണ് ഇത്. പിന്നീട് ഇത് അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. സംസ്ഥാന പാതയിലായിരുന്ന എം.സി റോഡിന്റെ ഇ ഭാഗം രണ്ട് വര്‍ഷം മുന്‍പാണ് ദേശീയ പാത അതോറിറ്റി ഏറ്റെടുത്തത്. നിലവില്‍ എം.സി.റോഡ്‌ ദേശീയപാതയുടെ ഭാഗമായതിനാല്‍ തകര്‍ന്ന വെയ്റ്റിംഗ് ഷെഡ്‌ ആര് നന്നാക്കും എന്ന കാര്യത്തിലും വ്യക്തതയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...